ഹാജർ ഒപ്പിട്ടു, പിന്നാലെ മുങ്ങി, ശേഷം പൊങ്ങിയത് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയിൽ; ഒടുവിൽ പണി, ഒരുവർഷത്തേയ്ക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ഹാജർ ഒപ്പിട്ടതിനുശേഷം ഡി വൈ എഫ് ഐയുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയ മൂന്ന് തൊഴിലുറപ്പ് മേറ്റുമാർക്ക് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഓംബുഡ്‌സ്‌മാനാണ് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഇവരെ ഒരു വർഷത്തേയ്ക്കാണ് സസ്‌‌പെൻഡ് ചെയ്തിരിക്കുന്നത്.

ഹാജർ രേഖപ്പെടുത്തി ഫോട്ടോയും എടുത്തതിനുശേഷമാണ് പത്തനംതിട്ടയിലെ മൂന്ന് മേറ്റുമാരും 70 തൊഴിലാളികളും ഡി വൈ എഫ് ഐയുടെ പരിപാടിക്ക് പോയത്. ഇവർ പരിപാടിയിൽ പങ്കെടുത്ത ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്‌സ്‌മാൻ ഉത്തരവിൽ പറയുന്നു. കോൺഗ്രസും ബി ജെ പിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേറ്റുമാർക്കെതിരെ നടപടിയെടുത്തത്.

ജനുവരി 20 നാണ് പള്ളിക്കൽ പഞ്ചായത്തിലെ 20ാം വാർഡിൽ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മൂന്ന് സൈറ്റുകളിൽ നിന്നായി 70 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻ എം എം എസ് മുഖേനെയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയതിനുശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയെന്നാണ് പരാതി. തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേറ്റുമാരും തൊഴിലാളികളും ഹാജർ രേഖപ്പെടുത്തിയതിനുശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

skipping duties to participate dyfi human chain workers suspended

More Stories from this section

family-dental
witywide