തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത, പരിഭ്രാന്തരായി ആളുകൾ

തൃശൂർ/പാലക്കാട്: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തി. തൃശ്ശൂരില്‍ കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.

രാലിലെ 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. നിലവില്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. പാലക്കാട്ട് വേലൂര്‍, മുണ്ടൂര്‍, തിരുമിറ്റക്കോട്, തുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. മൂന്ന് സെക്കന്‍ഡ് നേരം ഭൂചലനം അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

More Stories from this section

family-dental
witywide