ആലുവ: വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. കളമശ്ശേരി – ആലുവ സ്റ്റേഷനിടയിൽവച്ച് സി 5 കോച്ചിൽ നിന്ന് പുക ഉയരുകയായിരുന്നു. അലാം മുഴങ്ങിയതോടെ യാത്രക്കാരും ആശങ്കയിലാണ്. എന്നാൽ വന്ദേഭാരത് എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ട ശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി.
രാവിലെ ഒൻപതുമണിയോടെയാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്‌മോക്ക് അലാറാം മുഴങ്ങുകയും, ലോക്കോ പൈലറ്റ് വണ്ടി നിർത്തുകയുമായിരുന്നു. ട്രെയിനിന്റെ എസിയിൽ നിന്ന് വാതകചോർച്ചയുണ്ടായെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ യാത്രക്കാരൻ പുക വലിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ട്രെയിനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർ തുടർ നടപടികളിലേക്ക് നീങ്ങും. അധികൃതരെത്തി പരിശോധന നടത്തിയിട്ടുണ്ട്. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിൻ ആലുവയിൽനിന്ന് കാസർകോടേക്ക് പുറപ്പെട്ടു.
Smoke inside Vande bharat express at aluva station