ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ എൻഡിഎ സർക്കാറിൽ മുൻമന്ത്രിമാരായ സ്മൃതി ഇറാനിക്കും അനുരാഗ് ഠാക്കൂറിനും സ്ഥാനമില്ല. മോദി 3.0 യിൽ മന്ത്രിമാരാകുന്നവർക്ക് മാത്രമാണ് ഇന്ന് രാവിലെ നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്. ഇരുവരും ചായ സൽക്കാരത്തിൽ പങ്കെടുത്തിരുന്നില്ല, അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, നിർമ്മലാ സീതാരാമൻ, മൻസൂഖ് മാണ്ഡവ്യ ശിവരാജ് സിങ് ചൗഹാൻ, ജെ പി നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇത്തവണ മന്ത്രിസഭയിൽ ഇടംപിടിച്ചു.
അമേത്തിയിൽ നിന്ന് മത്സരിച്ച സ്മൃതി ഇറാനി, കോൺഗ്രസിന്റെ കിഷോരി ലാലിനോട് പരാജയപ്പെട്ടിരുന്നു. 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2019 ൽ രാഹുലിനെ പരാജയപ്പെടുത്തിയ ഹിന്ദി ഹൃദയഭൂമിയിലെ ഇറാനിയുടെ പരാജയം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി കിഷോരി ലാലിനോട് പരാജയപ്പെട്ടത്.
കൂടാതെ, അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹാമിർപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചിരുന്നു. കോൺഗ്രസിൻ്റെ സത്പാൽ റൈസാദയ്‌ക്കെതിരെ 1,82,357 വോട്ടിൻ്റെ വിജയമാണ് താക്കൂർ നേടിയത്. എന്നിട്ടും താക്കൂർ മന്ത്രിസഭയിലുണ്ടാകില്ലെന്നതാണ് വ്യക്തമാകുന്നത്.
Smriti Irani and anurag thakur out from Modi 3.0 government