വാഷിങ്ടണ്‍ ഡിസി: ഇന്ത്യയിലും ആഗോള തലത്തിലും ലിംഗ സമത്വ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കപ്പെടണമെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാഷിംഗ്ടണ്‍ ഡിസിയില്‍ സെപ്റ്റംബര്‍ 16 ന് ലോകബാങ്ക് നേതാക്കളെ അഭിസംബോധന ചെയ്യവെ ‘ലിംഗ സമത്വം 2024-2030’ എന്ന നയം മുന്നോട്ട് വച്ച് സ്മൃതി ഇറാനി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളേയും ചൂണ്ടിക്കാട്ടി.
‘വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുപരിപാലനം, പാര്‍പ്പിട നയങ്ങള്‍ എന്നിവ ആനുപാതികത ഇല്ലാതെയാണ് സ്ത്രീകളെ ബാധിക്കുന്നത്, പ്രത്യേകിച്ചും നമ്മുടേത് പോലുള്ള വികസ്വരവും വളരുന്നതുമായ സമ്പദ്വ്യവസ്ഥകളില്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം സര്‍ക്കാരിനെയും വ്യവസായ മേഖലയെയും നയിക്കുന്നതില്‍ സഹായിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
മാത്രമല്ല, വിദ്യാഭ്യാസ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗസമത്വത്തില്‍ അതിഷ്ഠിതമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യ വളരെയധികം പ്രയത്‌നിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.