‘ചുണയുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കട്ടെ’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലെത്തിയ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലല്ല, ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നാണ് സ്മൃതി ഇറാനിയുടെ വെല്ലുവിളി.

“2019ൽ അദ്ദേഹം അമേഠി ഉപേക്ഷിച്ചു, ഇന്ന് അമേഠി അദ്ദേഹത്തെയും ഉപേക്ഷിച്ചു. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ അമേഠിയിൽ നിന്ന് മത്സരിക്കട്ടെ,” സ്മൃതി ഇറാനി പറഞ്ഞു.

തൻ്റെ പാർലമെൻ്റ് മണ്ഡലമായ അമേഠിയിൽ നാല് ദിവസത്തെ സന്ദർശനത്തിൻ്റെ ഭാഗമായി എത്തിയതായിരുന്നു സ്മൃതി ഇറാനി, “അമേഠിയിലെ ജനങ്ങൾക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമാ‌യ വീഥികൾ വിളിച്ചു പറയുന്നു.”

ദീർഘകാലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെട്ടിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി അന്നു വിജയിച്ചത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്.

More Stories from this section

family-dental
witywide