തിരുവനന്തപുരം: സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാൽ പാദത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചു കൊന്നു.
കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവിൽ കുട്ടി ഒബ്സർവേഷനിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളിലെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി
Tags: