പാഴ്സല്‍ തുറന്നപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ, ഞെട്ടി ദമ്പതികള്‍; കടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ടു

ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലില്‍ മൂര്‍ഖന്‍ പാമ്പ്. പാഴ്സല്‍ തുറന്നപ്പോള്‍ കണ്ട മൂര്‍ഖന്‍ പാമ്പില്‍ നിന്നും കടിയേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

സോഫ്ട്വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ആമസോണില്‍ നിന്നും എക്‌സ് ബോക്‌സ് കണ്‍ട്രോളറാണ് (Xbox controller) ഓര്‍ഡര്‍ ചെയ്തത്. പാഴ്‌സല്‍ കവര്‍ പൊട്ടിക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പുറത്തുചാടാന്‍ ശ്രമിക്കുന്നതിനിടെ പാഴ്സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ കുടുങ്ങിയ പാമ്പിന് പുറത്തുകടക്കാന്‍ പറ്റാതിരുന്നതിനാല്‍ കടിയേല്‍ക്കാതെ ഇരുവരും രക്ഷപ്പെടുകയായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്.

വിവരം ഉടന്‍തന്നെ ആമസോണ്‍ കമ്പനി അധികൃതരെ അറിയിക്കുകയും തെളിവായി വീഡിയോ കൈമാറുകയും ചെയ്തതോടെ കമ്പനി ദമ്പതികള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതരമായ വീഴ്ചയുണ്ടാക്കിയ ആമസോണ്‍ നടത്തിയത് അശ്രദ്ധമായ ഡെലിവറിയാണെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide