പിണറായിക്കെതിരായ സിബിഐ ഹർജി, ലാവ്‍ലിൻ കേസിൽ അന്തിമ വാദം ഇന്ന്

ന്യൂഡല്‍ഹി: ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ​ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് (വ്യാഴാഴ്ച) അന്തിമവാദം നടക്കും. ബുധനാഴ്ച മാറ്റിവച്ച ഹർജി വ്യാഴാഴ്ച ദിവസത്തേക്ക്‌ ലിസ്റ്റ് ചെയ്യുകയായിരുന്നു.

എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവെച്ചു. തുടർന്നാണ് സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകിയത്.

snc lavlin case to consider on Thursday, says Supreme court

More Stories from this section

family-dental
witywide