തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഒരു ഗഡു കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണം ജൂലായ് 24 മുതൽ തുടങ്ങുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച് മുതൽ അതത് മാസം പെൻഷൻ മുടങ്ങാതെ നൽകി വരുന്നു.
social welfare pension allowed for one month
Tags: