‘കരാർ ലംഘിച്ചു, ഒരു കോടി നഷ്ടപരിഹാരം വേണം’, ആര്‍ഡിഎക്​സ് സംവിധായകനെതിരെ നിര്‍മാതാക്കൾ കോടതിയിൽ

കൊച്ചി: ഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. നിർമാതാവ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയാണ് കരാർ ലംഘിച്ചതിന് കോടതിയെ സമീപിച്ചത്. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നൽകിയെന്നും രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉണ്ടായിരുന്നു.

കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്‌ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം.

വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം.

Sofia paul seek compensation from Nahas Hidayath RDX Movie director

More Stories from this section

family-dental
witywide