ഇനി പോരാട്ടം രാജ്യസഭയിൽ! കോൺഗ്രസ് പ്രഖ്യാപിച്ചു, പിന്നാലെ പത്രിക നൽകി സോണിയ ഗാന്ധി; രാഹുലും പ്രിയങ്കയും അനുഗമിച്ചു

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. കോൺഗ്രസ് ദേശീയ നേതൃത്വം സോണിയയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് സോണിയ ലോക്സഭയിൽ നിന്നും പടിയിറങ്ങുന്നത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമെത്തിയാണ് സോണിയ ഗാന്ധി പത്രിക സമർപ്പിച്ചത്.

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ചുവടുമാറുമ്പോൾ റായ്ബറേലിയിൽ ആരാകും സ്ഥാനാർത്ഥി എന്നതാണ് ഇനി കണ്ടറിയേണ്ടത്. മകളും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കന്നിപോരാട്ടത്തിനാകും ഇക്കുറി റായ്ബറേലി സാക്ഷ്യം വഹിക്കുക എന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ മോദിക്കെതിരെ വരാണസിയിൽ പ്രിയങ്ക ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.

Sonia Gandhi files nomination for Rajya Sabha from Rajasthan

More Stories from this section

family-dental
witywide