![](https://www.nrireporter.com/wp-content/uploads/2024/02/Sonia-Gandhi-1.jpg)
ഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സോണിയ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.
സോണിയക്കൊപ്പം ബിജെപിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോഡ് എന്നിവരും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
അനാരോഗ്യം കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. തുടർച്ചയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു സോണിയ.
‘പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇനി നിങ്ങളെ നേരിട്ട് എനിക്ക് നിങ്ങളെ സേവിക്കാനാവില്ലെങ്കിലും എന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് നന്ദി. റായ്ബറേലിയുമായി കുടുംബത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്.” റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കത്തിൽ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.