കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയുള്ള പ്രസ്താവന വിവാദത്തില്‍; ‘ക്ഷമിക്കണം, ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നു’വെന്ന് കങ്കണ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 2021ല്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ ക്ഷമാപണം നടത്തി നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട്. ഇന്നലെ സ്വന്തം മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നടത്തിയ പ്രസ്താവനയാണ് കങ്കണയെ തിരിഞ്ഞുകൊത്തിയത്.

പറയാന്‍ പോകുന്ന കാര്യങ്ങള്‍ വിവാദമാകുമെന്ന് തനിക്ക് തന്നെ അറിയാമെങ്കിലും ദീര്‍ഘകാലം നീണ്ടുനിന്ന കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കര്‍ഷകര്‍ ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു.

നടിക്കെതിരെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കങ്കണയുടേത് വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും ബിജെപിയ്ക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. മാത്രമല്ല, കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാട് ഇതല്ലെന്നും കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നതായും ഭാട്ടിയ വ്യക്തമാക്കി.

തന്റെ അഭിപ്രായങ്ങള്‍ പിന്‍വലിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഇന്ന് വ്യക്തമാക്കിയ കങ്കണ കാര്‍ഷിക നിയമത്തെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും വിശദീകരിച്ചു.

More Stories from this section

family-dental
witywide