നവകേരളയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും, അനിശ്ചിതത്വത്തിന് വിരാമമിട്ട് ജനറൽ ബോഡി യോഗം

സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുശീല്‍ നാലകത്തിന്റെ അദ്ധ്യക്ഷതയില്‍ ഗാന്ധി സ്ക്വാറിൽ ചേര്‍ന്ന അടിയന്തിര യോഗമാണ് സംഘടനയുടെ പ്രസിഡന്റ് ഏലിയാസ് പനങ്ങയിലിനെയും, സെക്രട്ടറി കുര്യൻ വര്ഗീസിനെയും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം എടുത്തത്. ഇരുവരെയും സംഘടനയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പൂര്‍ണമായും നീക്കി. ഒപ്പം അഞ്ച് വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പ്രസിഡന്റിനെതിരെയും സെക്രട്ടറിക്കെതിരെയും അച്ചടക്ക നടപടി വേണമെന്ന ആവശ്യപ്പെടുന്ന പ്രമേയം ജനറല്‍ ബോഡി ഏകകണ്ഠമായി പാസാക്കിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് 12നായിരുന്നു യോഗം.


പ്രസിഡന്റായിരുന്ന ഏലിയാസ് പനങ്ങയിലിനെതിരെയും, സെക്രട്ടറി കുര്യൻ വര്ഗീസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. 18 അംഗം കമ്മിറ്റിയില്‍ ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളി പ്രസിഡന്റും സെക്രട്ടറിയും ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടുപോയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംഘടനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ തീരുമാനങ്ങളാണ് ഇരുവരം കൈക്കൊണ്ടത്. 30 വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് സംഘടന നേടിയെടുത്ത യശസ്സ് ഇരുവരും നഷ്ടപ്പെടുത്തിയെന്ന ആരോപണവും യോഗത്തിലുണ്ടായി. 

സമൂഹമാധ്യമങ്ങളിലൂടെ നവകേരളയെയും കമ്മിറ്റി അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസിഡന്റും സെക്രട്ടറിയും സ്വീകരിച്ച സമീപനങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംഘടനയിലെ ഏകപക്ഷീയ തീരുമാനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  മുൻ പ്രസിഡന്റുമാരായ മാത്യു വർഗീസ് , സാജു വടക്കേൽ ,സുരേഷ് നായർ ,ജെയിൻ  വാത്യേലിൽ , ജോബി പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിൽ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും അത് അംഗീകരിക്കാനോ, ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കാനോ ഇരുവരും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അടിയന്തിര ജനറല്‍ ബോഡി ചേര്‍ന്ന് പ്രസിഡന്റെയും സെക്രട്ടറിയെയും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം.  

പ്രസിഡന്റെയും സെക്രട്ടറിയെയും പുറത്താക്കിയ സാഹചര്യത്തില്‍ നിലവിലെ വൈസ് പ്രസിഡന്റ് സുശീൽ നാലകത്തിന് പ്രസിഡന്റിന്റെ അധിക ചുമതല നല്‍കാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. ഒപ്പം ലിജോ പണിക്കരെ സെക്രട്ടറി ഇൻ ചാർജ്  ആയും ജനറൽ ബോഡി ഏകകണ്ഠമായി തെരഞ്ഞെടുത്തു.

മുൻ പ്രസിഡന്റുമാരായ ജോസ് പാനികുളങ്ങര , ഷീല ജോസ്, റജി തോമസ് , ജയിംസ് ദേവസ്യ , ജെയിൻ വാത്യേലിൽ എന്നിവർ ഉൾപ്പെടുന്ന ഉപദേശക സമിതിക്കും ജനറൽ ബോഡി രൂപം നല്‍കി. കമ്മിറ്റിയുടെ സുഖമായ നടത്തിപ്പിനായി പൊതുയോഗത്തിൽ നിന്നും ശ്രീ മാത്യുപൂവൻ ശ്രീ ജോൺസൺ മച്ചാനിക്കൽ എന്നിവരെ കമ്മിറ്റി മെമ്പർമാരായി തിരഞ്ഞെടുത്തു.

മുൻ പ്രസിഡൻറ് വിൻസെൻറ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.

നിലവിലെ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുശീൽ നാലകത്ത് – വൈസ് പ്രസിഡൻറ് ,
സൈമൺ പാറത്താഴം – ട്രഷറർ, ജോയിൻറ് ട്രഷറർ ബെന്നി വർഗീസ് , .ഷിബു സ്കറിയാ – എക്സ്. ഒഫീഷ്യയോ
കമ്മറ്റി അംഗങ്ങളായ ജിൻസ് തോമസ്, റിച്ചാർഡ് ജോസഫ്, ബിനോയ് നാരായണൻ, മെൽക്കി ബൈജു, ദീപു സെബാസ്റ്റ്യൻ, അഖിൽ നായർ, അഭിലാഷ് ശശിധരൻ എന്നിവരും, മുൻ പ്രസിഡന്റുമാരായ മാത്യു വർഗീസ്, ജോൺ ഉണ്ണുണ്ണി,  ജോസ് പാനികുളങ്ങര, സജു വടക്കേൽ , ഷീല ജോസ്, റജി തോമസ് , എബി ആനന്ദ് ,ജയിംസ് പുളിക്കൽ, സുരേഷ് നായർ , ജോബി പൊന്നുംപുരയിടം  , ജെയിൻ വാത്യേലിൽ , ഷിബു സ്കറിയാ എന്നിവർ ജനറൽ ബോഡിക്ക് നേതൃത്വം നൽകി.  സാങ്കേതികരമായ കാരണത്താൽ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുൻ പ്രസിഡന്റുമാരായ ബാബു ചാക്യാത്ത്, ആന്റണി തോമസ്, മേരി നിക്കോളാസ്, ബിജോയ് എബ്രഹാം  എന്നിവരും യോഗ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

South Florida Nava Kerala association President and Secretary removed by General body

More Stories from this section

family-dental
witywide