ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡൻ്റ്, മണിക്കൂറുകൾക്കു ശേഷം പിൻവലിച്ചു

സിയോള്‍: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പട്ടാള നിയമം നടപ്പിലാക്കിയത്. ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ജനപ്രതിനിധികളടക്കം സഭയിൽ പാഞ്ഞെച്ചി ഇതിനെതിരെ നിയമം പാസാക്കി . അതോടെ പ്രസിഡൻ്റ് അടിയന്തരാവസ്ഥ പിൻവലിച്ചു. ഏതാണ്ട് ആറു മണിക്കൂർ നേരം രാജ്യത്തെ ജനങ്ങൾ എന്താണ് നടക്കുന്നത് എന്ന് അറിയാതെ സ്തംബദ്ധരായി.

പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പിൻവലിക്കുന്നതായി അറിയിച്ചത്. നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണ്‍ പറഞ്ഞു. ഇതിനായി വിന്യസിച്ചിട്ടുള്ള സൈന്യത്തെയും പിന്‍വലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

യൂണിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും പുതിയ ബജറ്റ് ബില്ലിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെയായിരുന്നു ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം. അതേസമയം യൂണ്‍ ഭരണകൂടം മുന്നോട്ട് വെച്ച 67700000 വോണിന്റെ ബജറ്റ് പദ്ധതി ഒരു പാര്‍ലമെന്ററി കമ്മറ്റിയുടെ സഹായത്തോടെ 410000 വോണ്‍ ആയി വെട്ടിച്ചുരുക്കി പ്രതിപക്ഷം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ നിയന്ത്രിക്കാനായി ഭരണകൂടം പട്ടാള നിയമം നടപ്പാക്കിയതും തുടർന്ന് പിൻവലിച്ചതും.

More Stories from this section

family-dental
witywide