പട്ടാളനിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

ന്യൂഡല്‍ഹി: ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ദക്ഷിണകൊറിയന്‍ മന്ത്രി. ദക്ഷിണ കൊറിയയില്‍ പട്ടാളനിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് ഹ്യൂനിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ഈ മാസം മൂന്നിന് പ്രഖ്യാപിച്ച പട്ടാളനിയമം പ്രസിഡന്റ് യൂന്‍ സുക് യോല്‍, കനത്ത പ്രതിഷേധത്തെ തുടര്‍ന്നു 6 മണിക്കൂറിനു ശേഷം പിന്‍വലിക്കുകയായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് യൂനിനും അടുത്ത അനുയായികള്‍ക്കുമെതിരെ നിയമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide