അതിർത്തിക്ക് സമീപം വ്യാപക ഷെല്ലാക്രമണവുമായി ഉത്തര കൊറിയ; ദ്വീപുകൾ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയുടെ അതിർത്തിക്ക് സമീപം ഉത്തര കൊറിയ വീണ്ടും ഷെല്ലാക്രമണം തുടങ്ങി . ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് നിന്നും തെക്കുള്ള യോൻപിയോങ് ദ്വീപിന് നേരെ 200 ലധികം തവണ പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഈ മേഖലയിൽ ദക്ഷിണ കൊറിയൻ സൈന്യം ലൈവ്-ഫയർ ഡ്രില്ലുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി വാർത്തകൾ വന്നിരുന്നു.

ആക്രമണത്തെ തുടർന്ന് ദ്വീപുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ് ദക്ഷിണ കൊറിയ. യോൻപിയോങ്ങിന്റെ പടിഞ്ഞാറ് ഭാഗത്തും കടൽ അതിർത്തിക്കടുത്തുമായി സ്ഥിതി ചെയ്യുന്ന ബെയ്ങ്‌യോങ് ദ്വീപിലെ താമസക്കാരോടും അടിയന്തരമായി മാറി താമസിക്കാൻ നിർദ്ദേശം നൽകിയതായും വാർത്തകളുണ്ട്.

ഉത്തര കൊറിയ നടത്തിയ ആക്രമണ നടപടിയിൽ ദക്ഷിണ കൊറിയ അപലപിച്ചു. കൂടാതെ, പ്രകോപനപരമായ നടപടിയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഷെല്ലാക്രമണത്തിൽ ജനങ്ങൾക്കോ സൈന്യത്തിനോ പരുക്കകളില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ദക്ഷിണ കൊറിയയുടെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ പ്രവൃത്തികൾ കൊറിയൻ ഉപദ്വീപിലെ സമാധാനം തകർത്തു എന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.

ഉപദ്വീപുകളിൽ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി സൈനിക ആയുധശേഖരം കെട്ടിപ്പെടുക്കുകയാണെന്ന ഉത്തരകൊറിയയുടെ അറിയിപ്പിനു പിന്നാലെയാണ് ഷെല്ലാക്രമണം ഉണ്ടായത്.

South Korea’s military says North Korea fired artillery into maritime buffer zone in ‘provocative act’

More Stories from this section

family-dental
witywide