ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കഴുത്തില്‍ കുത്തി- വിഡിയോ

സിയോൾ: ചൊവ്വാഴ്ച തുറമുഖ നഗരമായ ബുസാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടി നേതാവ് ലീ ജേ-മ്യുങ്ങിന്റെ കഴുത്തിന് കുത്തേറ്റു. ആൾക്കൂട്ടത്തിനിടയിൽ വച്ച് കത്തികൊണ്ടാണ് അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തിയത്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ കീഴ്​പ്പെടുത്തി

പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ പെട്ടെന്ന് ലീയെ ആക്രമിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണദൃശ്യങ്ങള്‍ ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീയെ കുഴഞ്ഞുവീഴുന്നതും സഹായി തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ്. എട്ട് ബില്യണ്‍ ഡോളര്‍ ഉത്തരകൊറിയയിലേക്കു കടത്തിയ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ലീക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ലീയ്ക്ക് എതിരെയുണ്ടായ ആക്രമണത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആശങ്ക രേഖപ്പെടുത്തി.

More Stories from this section

family-dental
witywide