സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബർ 3-5 വരെ, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക കോണ്‍ഫറന്‍സ് 2024 ന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഭദ്രാസനത്തിലുള്ള എല്ലാ റീജിയനുകളില്‍ നിന്നും സമാജ അംഗങ്ങള്‍ ഈ കോണ്‍ഫെറെന്‍സില്‍ സംബന്ധിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024 ഓക്ടോബര്‍ 3 വ്യാഴാഴ്ച മുതല്‍ ഓക്ടോബര്‍ 5 ശനിയാഴ്ച വരെ ചിക്കാഗോയിലാണ് പരിപാടി നടക്കുക.

ചിക്കഗോയിലെ എല്‍മ്ഹ്ര്സ്റ്റിലുള്ള സെയിന്റ് ഗ്രീഗോറിയോസ്ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടക്കുന്ന കോണ്‍ഫെറെന്‍സില്‍ ചിക്കാഗോ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നും, ഭദ്രാസനത്തിന്റെ മറ്റു റീജിയണനുകളില്‍ ഉള്ള ദേവാലയങ്ങളില്‍ നിന്നുമായി നാനൂറോളം വനിതകള്‍ പങ്കെടുക്കും. “GLORIFICATION -THROUGH WITNESSING” 1 Corinthians 9:16, “ദൈവ മഹത്ത്വം സുവിശേഷത്തിന്റെ സാക്ഷ്യത്തിലൂടെ ” എന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി, സുവിശേഷ പ്രാസംഗികനും, വേദപുസ്തക പണ്ഡിതനുമായ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിനോ ജോൺ ഡാനിയേൽ മുഖ്യ സന്ദേശം നല്‍കും.

മുഖ്യ അതിഥികള്‍ ആയി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാർ ഇവനിയോസ്, അഹമ്മദാബാദ് ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മാർ തിയോഫിലോസ് എന്നീ പിതാക്കന്മാരും ഈ കോണ്‍ഫെറെന്‍സില്‍ പങ്കു ചേരും. ആത്മീയ ജീവിതത്തിനു പ്രചോദനം ഏകുന്ന വിവിധ സെഷെനുകളും ഈ കോണ്‍ഫെറെന്‍സില്‍ ക്രമീകരിച്ചിട്ടുണ്ട്.

ചിക്കാഗോയിലുള്ള എല്ലാ വൈദികരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഫാ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ചിക്കാഗോ ഓര്‍ത്തഡോക്ള്‍സ് കൊയര്‍ ഗാന ശുശ്രുഷകള്‍ നിര്‍വഹിക്കും. ഈ കോണ്‍ഫെറെന്‍സില്‍ വളരെ ആകര്‍ഷണീയങ്ങളായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് റാഫില്‍ ഡ്രോ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുമുണ്ട്.