വാഷിങ്ടൻ ഡിസി: വാഷിങ്ടൻ സെന്റ് തോമസ് ഇടവകയുടെ മുൻ വികാരിയും അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്തായും മുംബൈ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് കൂടിയായ ഗീവർഗീസ് മാർ തെയോഫീലസിന് സ്വീകരണവും സുവനീർ പ്രകാശനവും നടത്തപ്പെടുന്നു.
ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ഇവിടെ എത്തുന്ന മെത്രാപ്പാലീത്ത സെപ്‌റ്റംബർ 22ന് ജൂബിലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടു നീൽക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിൽ പ്രധാനമായി ഒരു നിർധന കുടുംബത്തിന് പണിതു നൽകുന്ന ഭവനം കേരളത്തിൽ കൊല്ലം ജില്ലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മർത്തമറിയം സമാജം, സൺഡേ സ്കൂൾ, എംജിഒസിസം എന്നിവർ നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
അമേരിക്കയുടെ തലസ്ഥാന നഗരിയിൽ പരിശുദ്ധ മാർ തോമ്മാശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ കീഴിലുള്ള ആദ്യകാല ഇടവകയിൽ മുൻപന്തിയിൽ നിൽക്കുന്ന ദേവാലയമാണ് വാഷിങ്ടൻ സെന്റ് തോമസ് ഇടവക.