‘എം ആർ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല’; ആര്‍എസ്എസ് പ്രധാന സംഘടനയെന്ന് ഷംസീർ

കോഴിക്കോട്: എഡിജിപി എം.ആർ. അജിത് കുമാർ, ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച് സ്പീക്കർ എ.എൻ. ഷംസീർ. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്നും സ്പീക്കർ പറഞ്ഞു.

‘ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍എസ്എസ് നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ ഗൗരവമായി കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനകളിലെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടു. അതില്‍ വലിയ അപാകത ഉള്ളതായി എനിക്ക് തോന്നുന്നില്ല,’ ഷംസീര്‍ പറഞ്ഞു.

മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്ന് ഷംസീർ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം താന്‍ വിശ്വസിക്കുന്നില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാണ് മാധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ ചോദിച്ചു.

More Stories from this section

family-dental
witywide