വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രതിനിധിയും മുൻ സ്പീക്കറുമായ നാൻസി പെലോസി (84) വീണു പരുക്കേറ്റതിനെ തുടർന്ന് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി അവരുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചു. യൂറോപ്പിലെ ലക്സംബർഗിൽ കോൺഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം പോയപ്പോൾ ഗോവണിപ്പടിയിൽൽ നിന്ന് വീണാണ് അവർക്ക് അപകടം പറ്റിയത് .
വീഴ്ചയിൽ അവരുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ലക്സംബർഗ് കിർച്ച്ബെർഗിലെ ആശുപത്രിയിലും പിന്നീട് ജർമനിയിലെ ലാങ്ഷുളിലുള്ള യുഎസ് മിലിറ്ററി ആശുപത്രിയിൽ ചികിൽസയ്ക്കും ശസ്ത്രക്രിയക്കും വിധേയയായി. അവർ സുഖം പ്രാപിച്ചു വരുന്നതായി അവരുടെ വക്താവ് അറിയിച്ചു.
“ബൾജ് യുദ്ധത്തിൻ്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ലക്സംബർഗിൽ ഒരു ഉഭയകക്ഷി കോൺഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യവെയാണ് അപകടം പറ്റിയത്.
Speaker Emerita Nancy Pelosi underwent hip replacement surgery