‘മൈക്ക് ഓഫ് ചെയ്യാനുള്ള ബട്ടണൊന്നും എന്റെ പക്കലില്ല’; മൈക്ക് വിവാദത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്‌തെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തോട്, സഭയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് സ്വിച്ചോ റിമോട്ട് കണ്‍ട്രോളോ ഇല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള.

അംഗങ്ങള്‍ സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അവരുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന് ആരോപിക്കുന്നതിനെതിരെ ബിര്‍ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. മൈക്ക് ഓഫാക്കിയെന്ന ആരോപണം അങ്ങേയറ്റം ആശങ്കാജനകമാണെന്നും വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു. മാത്രമല്ല, ചെയര്‍ റൂളിംഗ്/നിര്‍ദ്ദേശങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. പേര് വിളിക്കുന്ന അംഗത്തിന് സഭയില്‍ സംസാരിക്കാം.

ചെയര്‍ നിര്‍ദ്ദേശപ്രകാരമാണ് മൈക്ക് നിയന്ത്രിക്കുന്നത്. ചെയറില്‍ ഇരിക്കുന്ന വ്യക്തിക്ക് മൈക്രോഫോണുകള്‍ ഓഫ് ചെയ്യാന്‍ റിമോട്ട് കണ്‍ട്രോളോ സ്വിച്ചോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, സ്പീക്കറുടെ അഭാവത്തില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്‌സണ്‍മാരുടെ പാനലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടെന്നും ബിര്‍ള ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide