വാഷിംഗ്ടണ്‍: കാപ്പിറ്റോള്‍, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികള്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. വസ്ത്രം മാറുന്ന മുറികള്‍ക്കും ലോക്കര്‍ റൂമുകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി.
മാത്രമല്ല, ഓരോ ഓഫീസിനും അതിന്റേതായ സ്വകാര്യ വിശ്രമമുറി ഉണ്ടെന്നതും ക്യാപിറ്റോളില്‍ ഉടനീളം യുണിസെക്‌സ് വിശ്രമമുറികള്‍ ലഭ്യമാണെന്നതും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ് വനിതയായ സാറ മക് ബ്രൈഡ് എന്ന മുപ്പത്തിനാലുകാരിയുടെ കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തതോടെയാണ് ശുചിമുറിസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയത്.
ഡെലവെയറില്‍ നിന്നുള്ള സംസ്ഥാന സെനറ്ററായ സാറാ മക്‌ബ്രൈഡ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ വാലെനെ പരാജയപ്പെടുത്തിയാണ് യു.എസ് കോണ്‍ഗ്രസ് അംഗമായത്. സാറാ മക്ബ്രൈഡിന്റെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ ഹൗസ് അംഗങ്ങള്‍ നയം മാറ്റത്തിന് പ്രേരിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.