വയനാട് പുനരധിവാസം വേഗത്തിലാക്കാൻ പ്രത്യേക സമിതി, ‘വീട്’ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചർച്ച നടത്താനും പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ തകർന്ന വയനാടിന്‍റെ പുനരധിവാസം വേഗത്തിലാക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്ത സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താനും യോഗം തീരുമാനിച്ചു.

കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്‍റെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ. ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

വീട് വയ്ക്കാൻ ഇതുവരെ സഹായം വാഗ്ദാനം ചെയ്ക 38 സംഘടനകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇവരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി കരട് പ്ലാൻ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നിൽ അവതരിപ്പിച്ചു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

More Stories from this section

family-dental
witywide