കൂട്ടപിരിച്ചു വിടലിനൊരുങ്ങി സ്പൈസ് ജെറ്റ് വിമാനകമ്പനി, ഒറ്റയടിക്ക് ജോലി നഷ്ടമാകുക 1400 ലേറെ പേർക്ക്

ദില്ലി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിൽ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഉടനുണ്ടാകും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനുള്ള കാരണമെന്നാണ് വിവരം. മൊത്തം ജീവനക്കാരുടെ 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം 1400 ലേറെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് കമ്പനി അധികൃതരുടെ പക്ഷം. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുക എന്നതും ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിലൂടെ കമ്പനി ലക്ഷ്യമിടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയതായും വിവരമുണ്ട്..

9000 ജീവനക്കാരാണ് സ്പെസ് ജെറ്റിൽ ആകെ ഉള്ളത്. 30 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. ജീവനക്കാരുടെ മൊത്തം ശമ്പളം നല്‍കുന്നതിന് 60 കോടി രൂപയാണ് ചെലവ് വരുന്നത്. ഇത് നിലവിലെ സാഹചര്യത്തിൽ സ്പെസ് ജെറ്റ് വിമാനകമ്പനിക്ക് താങ്ങാനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത് വൈകുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

SpiceJet to lay off 1400 employees to save costs

More Stories from this section

family-dental
witywide