സിസ്റ്റർ ജീനാ വിൽ‌സൺ അടുത്ത പിസിനാക് നാഷനൽ ലേഡീസ് കോർഡിനേറ്റർ

ചിക്കാഗോ: ചിക്കാഗോയിൽ 2026ൽ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷനൽ ലേഡീസ് കോഡിനേറ്ററായി സിസ്റ്റർ ജീനാ വിൽസനെ തിരഞ്ഞെടുത്തതായി നാഷനൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഹൂസ്റ്റൺ ഐപിസി സഭയുടെ സീനിയർ പാസ്റ്റർ ഡോ. വിൽ‌സൺ വർക്കിയുടെ ഭാര്യയാണ് സിസ്റ്റർ ജീന വില്‍സണ്‍. എംഎബിഎഡ് ബിരുദധാരിയായ സിസ്റ്റർ ജീന വിൽസൺ വേദശാസ്ത്രത്തിലും പഠനം പൂർത്തീകരിച്ചിട്ടുണ്ട്. തൃശ്ശൂർ ഐപിസി ശുശ്രൂഷകൻ പാസ്റ്റർ ബേബി ഏബ്രഹാമിന്റെ മകളാണ്. ആഗ്നസ് ആഷ്‌ലി എന്നിവരാണ് മക്കൾ.