ശ്രീകുമാരന്‍ തമ്പിയുടെ വരികളും യേശുദാസിന്റെ ശബ്ദവും കൂടിച്ചേര്‍ന്നപ്പോഴെല്ലാം പിറവി കൊണ്ടത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി ഗാനങ്ങളാണ്. അതിമനോഹരമായ ഈ കൂട്ടുകെട്ടില്‍ പിറന്നത് മലയാളികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന അഞ്ഞൂറിലേറെ ഗാനങ്ങളാണ്. യേശുദാസിന്റെ 84-ാം പിറന്നാള്‍ ദിനത്തില്‍ തന്റെ വരികളുടെ ആത്മാവില്‍ ലയിച്ച് യേശുദാസ് പാടിയ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ശ്രീകുമാരന്‍ തമ്പി.
തന്റെ വരികളില്‍ യേശുദാസ് ആലപിച്ച ശ്രീകുമാരന്‍ തമ്പിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ചു സിനിമാ പാട്ടുകള്‍
- ചിത്രം: പാടുന്ന പുഴ
വരികള്‍ ശ്രീകുമാരന്‍ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂര്‍ത്തി, രാഗം: ആഭേരി
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ – നീ പറയൂ
- ചിത്രം: ഉദയം
വരികള്‍ ശ്രീകുമാരന്‍ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂര്‍ത്തി, രാഗം: സിന്ധുഭൈരവി
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്‌നങ്ങളായെങ്കില്‍ എന്നും നവരത്‌നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ
- ചിത്രം: നൃത്തശാല
വരികള്‍ ശ്രീകുമാരന്‍ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂര്‍ത്തി, രാഗം: ശങ്കരാഭരണം
പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു
സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു
- ചിത്രം: ലങ്കാദഹനം
വരികള്‍ ശ്രീകുമാരന്‍ തമ്പി, ആലാപനം: യേശുദാസ് സംഗീതം: എം എസ് വിശ്വനാഥന്‍, രാഗം: ശിവരഞ്ജിനി
ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ..
കന്മതില്‍ ഗോപുരവാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നൂ..
കരുണാമയനവന്‍ കാത്തുനിന്നൂ..
- ചിത്രം: അയല്‍ക്കാരി
വരികള്‍ ശ്രീകുമാരന്‍ തമ്പി, ആലാപനം: യേശുദാസ് സംഗീതം: ജി ദേവരാജന്‍, രാഗം: ദര്‍ബാരികാനഡ
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം