പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് പ്രധാന പ്രതിയെ പിടികൂടി എൻഐഎ

കൊല്ലം: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ മറ്റൊരു പ്രതി കൂടി എൻഐഎ പിടിയിൽ. പോപ്പുലര്‍ ഫ്രണ്ട് നേതാവും മലപ്പുറം സ്വദേശിയുമായ ഷെഫീഖാണ് കൊല്ലത്തുനിന്ന് പിടിയിലായത്. ഇതോടെ കേസിൽ 71പേർ അറസ്റ്റിലായി. കൊലപാതകശേഷം ഇയാൾ ഒളിവിലായിരുന്നു. ഷെഫീഖ് പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡ് അംഗമാണെന്ന് എൻഐഎ അറിയിച്ചു.

കേസിലെ ഒന്നാംപ്രതി കെ.പി. അഷറഫിനെ കൃത്യത്തിനു ചുമതലപ്പെടുത്തിയത് ഷെഫീഖാണെന്നും പോപ്പുലർ ഫ്രണ്ട് നേതൃത്വവുമായി കൊലപാതകം ​ഗൂഢാലോചന ന‌ടത്തി‌യത് ഷെഫീഖാണെന്നും എൻഐഎ കണ്ടെത്തിയിരുന്നു. 2022 ഏപ്രില്‍ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് കേസ് എൻഐഎക്ക് കൈമാറി.

Sreenivasan murder case; nia arrested main accused

More Stories from this section

family-dental
witywide