ന്യൂഡല്‍ഹി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. ഡിസംബര്‍ 17 വരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ശ്രീലങ്കന്‍ നേതാവ് ന്യൂഡല്‍ഹിയിലെത്തിയത്.
‘ഇന്ത്യയുമായുള്ള സഹകരണം തീര്‍ച്ചയായും അഭിവൃദ്ധിപ്പെടും, ഇന്ത്യയ്ക്കുള്ള ഞങ്ങളുടെ തുടര്‍ച്ചയായ പിന്തുണ ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ഇരു നേതാക്കളും പങ്കെടുത്ത പത്രസമ്മേളനത്തില്‍ ദിസനായക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.
ശ്രീലങ്കയെ ആശങ്കയിലാക്കുന്ന ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന നീക്കങ്ങള്‍ക്കിടെ ഇന്ത്യ ശ്രീലങ്കയുമായുള്ള സാമ്പത്തിക, പ്രതിരോധ ബന്ധം വിപുലീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.