കൊളംബോ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിലും മിന്നും ജയം. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടി 137 സീറ്റ് ഉറപ്പിച്ചു.
മൊത്തം 225 അംഗ പാര്‍ലമെന്റിലാണ് ഒറ്റക്ക് ഭൂരിപക്ഷം നേടിയത്. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി. 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് അനുര കുമാര ദിസനായകെ അധികാരത്തില്‍ എത്തിയത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.
Srilankan Parliament Election result