സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവക കൺവെൻഷൻ ഈ മാസം 20 മുതൽ

മിഷിഗൻ: സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ 20,21,22 തീയതികളിൽ ട്രോയിലുള്ള ഇവാൻസ്വുഡ് ചർച്ചിൽ (2601 E square Lake Rd. Troy, Michigan -48085) വച്ച് നടക്കും. സാമുവൽ ടി ചാക്കോ ( Eva.Saji Ranny) പ്രസംഗിക്കും. 20ന് വൈകിട്ട് ആരംഭിക്കുന്ന ആദ്യ ദിവസത്തെ കൺവെൻഷൻ സിഎസ്ഐ ഗ്രേറ്റ് ലേക്സ് ഇടവക വികാരി റവ.വർഗീസ് പി ജോസഫ് ഉദ്ഘാടനം ചെയ്യും.

സെന്‍റ് ജോൺസ് മാർത്തോമ്മാ ഗായകസംഘത്തിന്‍റെ നേതൃത്വത്തിലുള്ള ഗാന ശുശൂഷയോട് കൂടി 6.30 ന് കൺവെൻഷൻ ആരംഭിക്കും. 22ന് രാവിലെ ഇടവക വികാരി റവ. ജെസ്വിൻ ജോണിന്‍റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനക്ക് ശേഷം കൺവെൻഷന്‍റെ സമാപന സമ്മേളനം നടക്കും.

More Stories from this section

family-dental
witywide