പാരിസ് ഒളിംപിക്‌സിലെ വേഗമേറിയ വനിതാ താരമായി സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രെഡ്, ഇത് ചരിത്രം

പാരീസ്: പാരിസ് ഒളിംപിക്‌സിലെ വേഗമേറിയ വനിതാ താരമായി ചരിത്രം കുറിച്ച് സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രെഡ്. 100 മീറ്ററില്‍ അമേരിക്കന്‍ താരങ്ങളെ പിന്തള്ളിയ ജൂലിയന്‍ ആല്‍ഫ്രെഡ് 10.72 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

കരീബിയന്‍ രാജ്യമായ സെന്റ് ലൂസിയ താരം ഒളിംപിക്സില്‍ മെഡല്‍ നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മാത്രമല്ല, ചരിത്രത്തിലെ എട്ടാമത്തെ ഏറ്റവും വേഗതയേറിയ വനിതയായും ജൂലിയന്‍ ആല്‍ഫ്രെഡ് മാറി. ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകെറി റിച്ചാര്‍ഡ്സന്‍ (10.87) വെള്ളിയും മെലിസ ജെഫര്‍സന്‍ (10.92) വെങ്കലവും നേടി.

തന്റെ ആരാധനാപാത്രമായ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും സന്തോഷം പങ്കുവെച്ച ജൂലിയന്‍ പറഞ്ഞു.

അതേസമയം, ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ സെമിഫൈനലില്‍ മല്‍സരിക്കാതെ പിന്മാറിയിരുന്നു.

ഇനിയുള്ള കാത്തിരിപ്പ് ഒളിംപിക്സിലെ വേഗ രാജാവിനു വേണ്ടിയുള്ളതാണ്. ഇന്ന് പുലര്‍ച്ചെ 1.20നാണ് ലോകം കാത്തിരിക്കുന്ന പുരുഷന്‍മാരുടെ നൂറ് മീറ്റര്‍ ഫൈനല്‍. അവസാന എട്ടില്‍ ഇടംപിടിക്കാനുളള സെമി ഫൈനല്‍ മത്സരങ്ങള്‍ രാത്രി 11.35ന് നടക്കും.

More Stories from this section

family-dental
witywide