പൂഞ്ഞാര്‍ സെൻ്റ് മേരീസ് പള്ളിയിൽ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം: എസ്എംസിസി ചിക്കാഗോ രൂപത

ചിക്കാഗോ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി പരിസരത്ത് അതിക്രമിച്ച് കയറി പുരോഹിതനെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചിക്കാഗോ സെൻ്റ് തോമസ് സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ചിക്കാഗോ സെൻ്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ജനറൽ മോണ്‍. ജോണ്‍ മേലേപ്പുറം , സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് എളമ്പാശേരി , എസ്.എം.സി.സി പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, ചെയര്‍മാന്‍ ജോര്‍ജ് പുല്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് വി. ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ മാത്യു തോയലില്‍, റോഷിന്‍ പ്ലാമൂട്ടില്‍, മാത്യു ചാക്കോ, ജോസഫ് പയ്യപ്പള്ളി, എല്‍സി മരങ്ങോലില്‍, ബൈജു വിതയത്തില്‍, ആന്റണി ചെറു, മിനി വിതയത്തില്‍, ജയിംസ് ഓലിക്കല്‍, ജോജോ കോട്ടൂര്‍, ആന്റോ കവലയ്ക്കല്‍, ജിയോ മാത്യൂസ് തുടങ്ങിയ നാഷണല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. 

മത സ്വാതന്ത്ര്യവും മതമൈത്രിയും തകര്‍ക്കുന്നവര്‍ക്കെതിരേ എത്രയും വേഗം നടപടിയെടുക്കുകയും സമാധാനം തകര്‍ക്കാനുള്ള ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ സ്വീകരിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആവശ്യപ്പെട്ടു. 

ക്രൈസ്തവര്‍ക്കെതിരേ തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണത കേരളം പോലെ മതമൈത്രിയുള്ള ഒരു സംസ്ഥാനത്തില്‍ വളരുവാന്‍ അനുവദിക്കരുതെന്ന് വികാരി ജനറൽ മോണ്‍. ജോണ്‍ മേലേപ്പുറം ആവശ്യപ്പെട്ടു. 

പൂഞ്ഞാറില്‍ നടന്നത് മനപ്പൂര്‍വ്വമായ നരഹത്യാ ശ്രമവും മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റവുമാണെന്ന് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് എളമ്പാശേരി പറഞ്ഞു.

യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ കേസ് ഒതുക്കിത്തീര്‍ക്കാന്‍  ശ്രമിക്കുകയും, പ്രതിഷേധിച്ചവർക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടി അപലപനീയമാണെന്നും ക്രൈസ്തവ പീഡനത്തിന് അധികാരികള്‍ കൂട്ടുനില്‍ക്കുന്നതിന് തെളിവാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അറിയിച്ചു. 

ഈ സംഭവം മറച്ചുവെയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കണമെന്ന് സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അഭ്യര്‍ത്ഥിച്ചു. ഈ സംഭവത്തിനെതിരെ പോരാടാനുള്ള പാലാ രൂപതയുടേയും, സഭയുടേയും, കത്തോലിക്കാ കോണ്‍ഗ്രസിന്റേയും, കാസയുടേയും തീരുമാനത്തിന് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാപ്പള്ളി അറിയിച്ചു. 

St Thomas church SMCC Chicago

More Stories from this section

family-dental
witywide