
പട്ന: ബിഹാറിലെ പാലിഗഞ്ചില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിനിടെ സ്റ്റേജിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. പാടലിപുത്ര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയുടെ പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, മിസ ഭാരതി ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേജില്‍ നില്‍ക്കുന്‌പോഴാണ് ഒരു ഭാഗം തകര്‍ന്നു വീണത്. സ്റ്റേജ് തകര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുലിനെ സ്ഥലത്തു നിന്ന് മാറ്റുന്നതിനിടെ വീണ്ടും സ്റ്റേജ് തകര്‍ന്നു വീണു. തുടര്‍ന്ന് രാഹുല്‍ പ്രവര്‍ത്തകരെ കൈവീശി കാണിച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറി.