കോട്ടയം: നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് വൈക്കത്ത് എത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ വിഷയമാണ് ഇരുവരും ചര്‍ച്ച ചെയ്യുക.
ഇന്ന് കുമരകത്തുവെച്ചാണ് ഇരു മുഖ്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച. ഇതിനു മുന്നോടിയായി ഇന്നലെ നടത്തിയ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തില്‍ തമിഴ്‌നാട് എസ് പി ശക്തിവേല്‍, കേരള പൊലീസിലെ ഡി വൈ എസ് പിമാരായ കെ ജി അനീഷ്, പിപ്‌സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശക്തമായ സുരക്ഷയാണ് കുമരകത്ത് ഒരുക്കിയിരിക്കുന്നത്.
സ്റ്റാലിന്‍ ഉച്ചയോടെ കുമരകത്ത് എത്തും. ഭാര്യ ദുര്‍ഗ സ്റ്റാലിനും ഒപ്പമുണ്ടാകും. വൈകിട്ടോടെയാണ് പിണറായി വിജയനെത്തുക. കുമരകം ലേക് റിസോര്‍ട്ടിലാണ് ഇരുവരും തങ്ങുന്നത്.