സ്പേസ് എക്സിൻ്റെ ഫാൽകൺ റോക്കറ്റിന് തകരാർ: 20 ഉപഗ്രഹങ്ങളുടെ ഭ്രമണപഥം തെറ്റി, ഉടൻ ഭൂമിയിൽ പതിക്കും

കലിഫോർണിയ: ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് സ്റ്റാർലിങ്കിൻ്റെ 20 ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ് അറിയിച്ചു. ജൂലൈ 11നാണ് യുഎസിലെ കലിഫോർണിയയിൽനിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിച്ചത്.

രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിൻ്റെ ലക്ഷ്യം തെറ്റിയെന്നാണ് സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണം. രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്.

10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും സ്പേസ് എക്സ് എക്സിൽ പറഞ്ഞു. എന്നാൽ ഇത് ഫലപ്രദമായേക്കില്ലെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് വെറും 135 കിലോമീറ്റർ മാത്രം അകലെയാണുള്ളത്. ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ മറ്റ് ഉപഗ്രഹങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്പേസ് എക്സ് പറഞ്ഞു.

Starlink satellites lost on Falcon rocket failure

More Stories from this section

family-dental
witywide