ഒരു മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് ധനംവകുപ്പ്; ഇനി കുടിശിക 6 മാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്തെ പണം അനുവദിച്ച് ധനവകുപ്പ്. മാര്‍ച്ച് 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത്.

ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടു വഴി പണം ലഭ്യമാക്കും. മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

കേരളത്തിനുള്ള നികുതി വിഹിതം കേന്ദ്രം നിഷേധിച്ചു. അര്‍ഹതപ്പെട്ട തുക കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം. സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ സാമ്പത്തിക വര്‍ഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide