വാഷിംഗ്ടൺ : നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇമിഗ്രേഷൻ ഹാർഡ് ലൈനറും അടുത്ത സഹായിയുമായ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. മില്ലറുടെ നിയമനം സ്ഥിരീകരിച്ച്, വൈസ് പ്രസിഡൻ്റായി ജെഡി വാൻസ് അഭിനന്ദനവുമായി രംഗത്തെത്തി. ട്രംപിന്റെ തീരുമാനം മികച്ചതാണെന്നും വാൻസ് പറഞ്ഞു.
ട്രംപിന്റെ ആദ്യ കാലയളവിൽ മില്ലർ വൈറ്റ് മുതിർന്ന ഉപദേഷ്ടാവും പ്രസംഗ-എഴുത്ത് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്നു. മുസ്ലീം യാത്രാ നിരോധനവും 2018 ലെ കുടുംബ വേർപിരിയൽ നയവും ഉൾപ്പെടെ കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിൻ്റെ നിരവധി നയങ്ങൾക്ക് പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു ഇദ്ദേഹം.
മില്ലർ സ്ഥാനമേൽക്കുന്നതോടെ കുടിയേറ്റ നയത്തിലടക്കം കടുത്ത മാറ്റം വരുമെന്നാണ് നിഗമനം. ഇന്ത്യക്കാരെയടക്കം ബാധിക്കുമോ എന്നാശങ്കയുയരുന്നുണ്ട്. തീവ്രനിലപാടുകാരനാണ് മില്ലർ . ട്രംപിന്റെ റാലികളിലെ നിത്യസാന്നിധ്യമാണ് ഇദ്ദേഹം. അമേരിക്ക, അമേരിക്കക്കാർക്ക് മാത്രമെന്ന ഇദ്ദേഹത്തിന്റെ മുദ്രാവാക്യം കടുത്ത വിമർശനമുയർക്കായിരുന്നു.