ഛത്രപതി ശിവജി പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെ കല്ലേറ് : ഗോവ മന്ത്രിക്ക് പരിക്ക്, പരാതിയില്ലെന്ന് മന്ത്രി

പനാജി: തെക്കന്‍ ഗോവയിലെ ഒരു ഗ്രാമത്തില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം ജനക്കൂട്ടത്തിന്റെ കല്ലേറില്‍ തനിക്ക് പരിക്കേറ്റതായി ഗോവ മന്ത്രി സുഭാഷ് ഫാല്‍ ദേശായി.

മറാഠാ ചക്രവര്‍ത്തി ഛത്രപതി ശിവജിയുടെ പ്രതിമ ചിലര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് മറ്റൊരു സംഘം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച മര്‍ഗോ നഗരത്തിനടുത്തുള്ള സാവോ ജോസ് ഡി ഏരിയലെ ഗ്രാമത്തില്‍ കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. തിങ്കളാഴ്ച ശിവജിയുടെ 394-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പ്രതിമ അനാച്ഛാദനം ചെയ്ത് മന്ത്രി കാറില്‍ കയറുന്നതിനിടെയാണ് കല്ലേറുണ്ടായത്.

പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത ഒരു കൂട്ടം ആളുകളുമായി ഹ്രസ്വ ചര്‍ച്ച നടത്തിയതിന് ശേഷം കല്ലെറിഞ്ഞുവെന്നും സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി പിടിഐയോട് പറഞ്ഞു. ജനക്കൂട്ടം അക്രമാസക്തരായപ്പോള്‍ സമാധാനപരമായി സാഹചര്യം കൈകാര്യം ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കാറില്‍ കയറുമ്പോള്‍ തനിക്ക് നേരെ കല്ലേറുണ്ടായെന്നും ആക്രമണത്തില്‍ തനിക്ക് നിസാര പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ പോലീസില്‍ പരാതി നല്‍കില്ലെന്ന് ബിജെപി മന്ത്രി വ്യക്തമാക്കി.

ഒരു മുസ്ലീം സ്വദേശി സംഭാവന നല്‍കിയ സ്വകാര്യ വസ്തുവിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലമുടമയില്‍ നിന്ന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും പെട്ടെന്ന്, എഎപി എംഎല്‍എ ക്രൂസ് സില്‍വ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ പ്രേരണയാല്‍ ചിലര്‍ അക്രമാസക്തമായി പെരുമാറാന്‍ തുടങ്ങിയെന്നുമാണ് വിശദീകരിച്ചത്.

അതേസമയം, സംഭവസ്ഥലത്തുണ്ടായിരുന്ന സില്‍വ, പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയെന്നും ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും അവകാശപ്പെട്ടു. മന്ത്രി സ്ഥലം വിട്ടപ്പോള്‍ പോലീസ് പ്രകോപനമില്ലാതെ ലാത്തി ചാര്‍ജ്ജ് നടത്തി. പരിക്കേറ്റവരെ മര്‍ഗോ ടൗണിലെ സൗത്ത് ഗോവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സില്‍വ പറഞ്ഞു.

ഗ്രാമവാസികള്‍ പ്രതിമയെ എതിര്‍ത്തിട്ടില്ലെന്നും ഇത് സ്ഥാപിച്ച സ്ഥലത്തേക്കുള്ള അപ്രോച്ച് റോഡാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. റോഡ് മറ്റൊരു സ്വകാര്യ വസ്തുവിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഉടമകളുമായി കൂടിയാലോചിച്ചില്ലെന്നും അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഒരു അധികാരിയോടും അനുമതി വാങ്ങിയിട്ടില്ലെന്ന് എഎപി എംഎല്‍എ ആരോപിച്ചു.

More Stories from this section

family-dental
witywide