ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ കല്ലേറ്

മുസാഫര്‍നഗര്‍: കേന്ദ്രമന്ത്രിയും ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ സഞ്ജീവ് ബല്യാന് പിന്തുണയുമായി നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ കല്ലേറ്. കല്ലേറില്‍ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മദ്കരിംപൂര്‍ ഗ്രാമത്തില്‍ ബല്യാന്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു സമീപത്തെ കാറുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. സംഭവത്തെ അപലപിക്കുകയും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുസാഫര്‍നഗര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ബല്യാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, ഇവിടെ ഏപ്രില്‍ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.

ബല്യാന്റെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെ ചിലര്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അക്രമികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും ഗ്രാമത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രജാപത് പറഞ്ഞു.

Stone pelting during BJP MP and Union Minister Sanjiv Balyan’s election rally

More Stories from this section

family-dental
witywide