‘ഇതാണ് ഇവിടുത്തെ നിയമം’, സ്ത്രീകളെ ജോലിക്കെടുക്കുന്നത് നിർത്തണം, ഇല്ലെങ്കിൽ… എൻജിഒകൾക്ക് മുന്നറിയിപ്പ് നൽകി താലിബാൻ

കാബൂൾ: സ്ത്രീകൾക്ക് ജോലി നൽകുന്ന എല്ലാ ദേശീയ, വിദേശ സർക്കാരിതര ഗ്രൂപ്പുകളും അടച്ചുപൂട്ടുമെന്ന് താലിബാന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു നീക്കമായി മനുഷ്യാവകാശ പ്രവർത്തകർ താലിബാന്റെ മുന്നറിയിപ്പിനെ വിലയിരുത്തി. ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെടുന്ന എൻജിഒകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് നഷ്‌ടപ്പെടുമെന്നും ഞായറാഴ്ച രാത്രി എക്‌സിൽ പ്രസിദ്ധീകരിച്ച കത്തിൽ അഫ്ഗാനിസ്ഥാൻ്റെ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെയും വിദേശ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാരുടെ ജോലി നിർത്തിവയ്ക്കാനും സർക്കുലർ പുറപ്പെടുവിച്ചു. നിസ്സഹകരിച്ചാൽ, കുറ്റക്കാരായ സ്ഥാപനത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും അവരുടെ പ്രവർത്തന ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

ഇസ്‌ലാമിക ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിനാൽ അഫ്ഗാൻ സ്ത്രീകളുടെ തൊഴിൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ താലിബാൻ എൻജിഒകളോട് പറഞ്ഞതിന് രണ്ട് വർഷത്തിന് ശേഷമാണ് പുതിയ മുന്നറിയിപ്പ്. മൂന്ന് വർഷം മുമ്പ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, സ്‌കൂളുകൾ, സർവ്വകലാശാലകൾ,ജോലിസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങി എല്ലാ പൊതുരം​ഗത്തുനിന്ന് സ്ത്രീകളെ ഒഴിവാക്കിയിട്ടുണ്ട്.

പല ജോലികളിലും മിക്ക പൊതു ഇടങ്ങളിലും താലിബാൻ സ്ത്രീകളെ വിലക്കിയിട്ടുണ്ട്. ആറാം ക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി.

‘Stop Employing Women Or…’ Taliban’s Latest Diktat To NGOs

More Stories from this section

family-dental
witywide