ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ, സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട തങ്ങളുടെ ആണ്‍മക്കളുടെ ശരീരത്തില്‍ നിന്ന് ബീജം വേര്‍തിരിച്ച് സൂക്ഷിക്കാന്‍ ഇസ്രായേലി മാതാപിതാക്കല്‍ മുന്നിട്ടിറങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ആവശ്യവുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലില്‍ ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിലും, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തിലുമായി 400ലധികം ഇസ്രായേലികള്‍ കൊല്ലപ്പെട്ടുവെന്നും ഇവരില്‍ 170ഓളം പുരുഷന്മാരില്‍ നിന്ന് ബീജം വീണ്ടെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 15 മടങ്ങ് വര്‍ധനവാണിത് സൂചിപ്പിക്കുന്നത്.
മരിച്ചയാളുടെ ശരീരത്തില്‍ ബീജകോശത്തിന് 72 മണിക്കൂര്‍ വരെ ജീവിക്കാന്‍ കഴിയും. ബീജകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാനും മരവിപ്പിച്ച് സൂക്ഷിക്കാനും ടിഷ്യുവിന്റെ ഒരു കഷണം എടുക്കാന്‍ വൃഷ്ണത്തില്‍ ഒരു ചെറിയ മുറിവുണ്ടാക്കുന്നതുള്‍പ്പെടുന്നതാണ് ഈ പ്രക്രിയ. മരണശേഷം 24 മണിക്കൂറിനുള്ളില്‍ വിജയകരമായി ബീജം വീണ്ടെടുക്കാനുള്ള സാധ്യത കൂടുതലാണ്. ബീജം ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ക്കായുള്ള ചില നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. മുഴുവന്‍ പ്രക്രിയയ്ക്കും വര്‍ഷങ്ങളെടുക്കുമെന്ന് മാതാപിതാക്കള്‍ പറയുന്നു, നീണ്ട കാത്തിരിപ്പ് അവരുടെ സങ്കടം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
ഒക്ടോബറില്‍, ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം മാതാപിതാക്കളുടെ നിര്‍ബന്ധിത കോടതി ഉത്തരവ് അഭ്യര്‍ത്ഥന നീക്കം ചെയ്തു. ബീജം മരവിപ്പിക്കുന്നത് എളുപ്പമായിരിക്കെ, വിധവകളോ ഒരു കുട്ടിയുടെ ഗര്‍ഭധാരണത്തില്‍ അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളോ മരിച്ചയാള്‍ക്ക് കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ തെളിയിക്കേണ്ടതുണ്ട്.
2002-ല്‍ ഗാസ മുനമ്പില്‍ ഒരു സൈനികനായിരുന്ന യുവാവ് പലസ്തീന്‍ സ്നൈപ്പറുടെ വെടിയേറ്റ് മരിച്ചതിന് ശേഷം തങ്ങളുടെ മരിച്ച മകന്റെ ബീജം സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്ത ആദ്യ ഇസ്രായേലി ദമ്പതികളാണ് മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജമായത്. അവരുടെ കൊച്ചുമകള്‍ക്ക് ഇപ്പോള്‍ 10 വയസ്സായി.