ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ വീശിയടിച്ച് നാശം വിതച്ച കൊടുങ്കാറ്റില്‍ മരണം എട്ടായി.ഹ്യൂസ്റ്റണ്‍ പ്രദേശത്ത് മണിക്കൂറില്‍ 100 മൈല്‍ വരെ വേഗതയില്‍ എത്തിയ കൊടുങ്കാറ്റില്‍ മരിച്ചവരില്‍ ഒരു നവജാത ശിശുവിന്റെ അമ്മയും ഉള്‍പ്പെടുന്നു. കൂടാതെ 1 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങുകയും ചെയ്തു.
അതിശക്തമായ കാറ്റില്‍ ഉയരത്തിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ പറന്നുപോയി. വൈദ്യുതി ലൈനുകള്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്മിഷന്‍ ടവറുകള്‍ തകരറിലായി. ഹ്യൂസ്റ്റണ്‍ മെട്രോ ഏരിയയിലെ 800,000-ലധികം ആളുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി PowerOutage.us റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ സമീപ കൗണ്ടികളും തടസ്സങ്ങള്‍ നേരിടുന്നതിനാല്‍, കൊടുങ്കാറ്റില്‍ സംസ്ഥാനത്തിന്റെ കണക്കുസരിച്ച് 1 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി. സൈപ്രസിന് സമീപം ഒരു ചുഴലിക്കാറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈപ്രസ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ചുള്ള അന്വേഷണം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞും പുരോഗമിക്കുകയാണ്.
കൊടുങ്ങാറ്റ് ബാധിച്ച ഏഴ് കൗണ്ടികളിലും പ്രസിഡന്റ് ജോ ബൈഡന്‍ ഒരു വലിയ ദുരന്തമായി പ്രഖ്യാപിച്ചു, ഇത് ഫെമയെ സഹായം അംഗീകരിക്കാനും കൊടുങ്കാറ്റ് ബാധിതര്‍ക്ക് ചെറുകിട ബിസിനസ്സ് വായ്പകള്‍ ലഭ്യമാക്കാനും അനുവദിക്കും എന്നത് ആശ്വാസ വാര്‍ത്തയാണ്.