ഹെലീൻ ചുഴലിക്കാറ്റിൻ്റെ താണ്ഡവം: തെക്കുകിഴക്കൻ യുഎസിൽ 43 പേർ കൊല്ലപ്പെട്ടു, 3.9 ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി

ഹെലിൻ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ പെട്ട് തെക്കുകിഴക്കൻ യുഎസിലുടനീളം കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടു . ഏറ്റവും കൂടുതൽ പേർ മരിച്ചത് സൗത്ത് കരോലിനയിലാണ് . അവിടെ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മരിച്ചവരിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു. വീടിന് മുകളിൽ മരം വീണ് നിരവധി പേർ മരിച്ചു.

ജോർജിയയിൽ 15 പേർ മരിച്ചതായി ഗവർണറുടെ വക്താവ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഫ്ലോറിഡയിൽ കുറഞ്ഞത് എട്ട് മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്, നോർത്ത് കരോലിനയിൽ രണ്ട് മരണങ്ങളും വിർജീനിയയിൽ ഒന്നുമാണ് സംഭവിച്ചിരിക്കുന്നത്.

ജോർജിയയുടെ ചില ഭാഗങ്ങളിൽ തെരുവുകൾ വെള്ളത്തിനടിയിലാണ്, അവിടെ ദേശീയ കാലാവസ്ഥാ വകുപ്പ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകുകയും ഒരു ദശലക്ഷത്തിലധികം ആളുകൾ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഗൾഫ് തീരത്ത് ഇതുവരെ വീശിയടിച്ച ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്നായ ഹെലൻ ജോർജിയ, ടെന്നസി, കരോലിന എന്നിവിടങ്ങളിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവും കൊണ്ട് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാറ്റഗറി നാല് ചുഴലിക്കാറ്റായിരുന്ന, ഹെലീന വെള്ളിയാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായി ചുരുങ്ങി, തുടർന്ന് ഉഷ്ണമേഖലാ ന്യൂനമർദമായി മാറി. ചുഴലി നാശം വിതച്ച സ്ഥലങ്ങളിലെല്ലാം വൈദ്യതി അടക്കമുള്ള സംവിധാനങ്ങൾ താറുമാറായി. 3.9 ദശലക്ഷത്തിലധികം അമേരിക്കൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലവിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്.

ഉയരുന്ന വെള്ളപ്പൊക്കത്തിനിടയിൽ പെട്ട് ഒറ്റപ്പെട്ടുപോയ, ടെന്നസിയിലെ യൂണികോയ് കൗണ്ടി ഹോസ്പിറ്റലിൽ നിന്ന് എല്ലാ ആശുപത്രി ജീവനക്കാരെയും രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആശുപത്രിക്കു ചുറ്റും വൻ തോതിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ഹെലികോപ്ടർ ഉപയോഗിച്ച് ആശുപത്രിയിലുണ്ടായിരുന്നവരെ എല്ലാം എയർലിഫ്ട് ചെയ്തു. രോഗികളെ തൊട്ടുടത്തുള്ള ജോൺസൺ സിറ്റി മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി.

Storm Helene death toll rises to 43 in US

More Stories from this section

family-dental
witywide