ഡബ്ലിന്‍: കൊടുങ്കാറ്റിനെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തിനകത്തും പുറത്തുമുള്ള 102 വിമാനങ്ങള്‍ ഞായറാഴ്ച റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
24 ലാന്‍ഡിംഗുകള്‍ നിര്‍ത്തിവച്ചു, 27 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
അയര്‍ലണ്ടിന്റെ ദേശീയ കാലാവസ്ഥാ സേവനം ഞായറാഴ്ച പുലര്‍ച്ചെ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കി. കാറ്റ് ഒരു പ്രദേശത്തെ ആളുകളെയും വസ്തുവകകളെയും പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ കൂടുതല്‍ കടുത്ത റെഡ് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇഷ കൊടുങ്കാറ്റ് നെതര്‍ലന്‍ഡ്സില്‍ എത്തുമ്പോള്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതിനാല്‍ പ്രതിരോധ നടപടിയായി ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളം തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത 130 വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവളം ഞായറാഴ്ച അറിയിച്ചു.