കൊടുങ്കാറ്റ് തകർത്ത വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിച്ചില്ല; ടെക്സാസിൽ 120,000-ത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല

 ‘ടെക്സാസ് സ്ഥാനത്തുടനീളം വീശിയടിച്ച ശക്തമായ  ചുഴലിക്കാറ്റിൽ നഷ്ടമായ വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിച്ചില്ല. ടെക്സാസിൽ 120,000-ത്തിലധികം ആളുകൾ വൈദ്യുതിയില്ല. കഴിഞ്ഞയാഴ്ച അവസാനത്തോടെ സമീപ സംസ്ഥാനങ്ങളായ ലൂസിയാനയിലും മിസിസിപ്പിയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് എട്ട് പേർ മരിച്ചിരുന്നു.വൈദ്യുതി മുടങ്ങിയതിനാൽ 

 ചൂടും ഈർപ്പവും മൂലം  ഹൂസ്റ്റണിലെ ജനങ്ങൾ വീർപ്പുമുട്ടുകയാണ്. ചില പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്. ആളുകൾക്ക് ഫോണുകൾ ചാർജ് ചെയ്യാനും ഭക്ഷണവും വെള്ളവും കണ്ടെത്താനും കഴിയുന്ന നാല് ഡസനിലധികം “കൂളിംഗ് സെൻ്ററുകൾ” നഗരത്തിലുടനീളം തുറന്നിട്ടുണ്ടെന്ന് ഹ്യൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.
ഹാരിസ് കൗണ്ടിയിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ രണ്ടാഴ്ചയോളം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. 

തിങ്കളാഴ്ച, ഹൂസ്റ്റണിൽ 60 വയസ്സുള്ള ഒരാൾ ഒരു ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ്  മരിച്ചു. ഹ്യൂസ്റ്റണിൽ തന്നെ ഒരു വലിയ മരം കാറിന് മുകളിൽ വീണതിനെ തുടർന്ന് മരിച്ച 31 വയസ്സുള്ള സ്ത്രീ മരിച്ചു. നാലു കുട്ടികളുടെ അമ്മയായിരുന്നു അവർ. വൈദ്യുതി ലൈനുകൾ പൊട്ടിവീണും മരം വീണും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

Storm Leaves 120000 people without power for days in Texas

More Stories from this section

family-dental
witywide