ജീവനിൽ ഭയമുണ്ട്, കോടതിയിൽ എത്തുംവരെ സ്റ്റോമി ഡാനിയൽസ് ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിരുന്നുവെന്ന് അഭിഭാഷകൻ

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ മൊഴി നൽകാൻ മാൻഹട്ടൻ കോടതിയിൽ എത്തുന്നതുവരെ എന്നും ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിരുന്നുവെന്ന് പോൺസ്റ്റാർ സ്റ്റോമി ഡാനിയൽസിൻ്റെ അഭിഭാഷകൻ ക്ലാർക്ക് ബ്രൂസ്റ്റർ പറഞ്ഞു. ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് അവർ എപ്പോഴും പേടിച്ചിരുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഒരിടത്താണ് അവർ താമസിക്കുന്നത്.

“അവർ ഭയത്താൽ തളർന്നുപോയ അവസ്ഥയിലായിരുന്നു. അവരുടെ അനുഭവം പറയാനോ അക്കാര്യത്തിൽ നിലപാട് സ്വീകരിക്കാനോ അല്ല അവർക്ക് ഭയം. ഏതെങ്കിലും ഒരു കിറുക്കന് അവരെ തട്ടിക്കളയാൻ തോന്നിയാലോ.. ഞാനും അതിനെക്കുറിച്ച് ആത്മാർത്ഥമായി ആശങ്കാകുലനാണ്. ” ബ്രൂസ്റ്റർ പറഞ്ഞു.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരു ഡോക്യുമെൻ്ററിയിലും ഡാനിയൽസ് ഇക്കാര്യം പറയുന്നുണ്ട്. തൻ്റെ സ്വകാര്യ സുരക്ഷയെ ഭയന്നാണ് ട്രംപിൽ നിന്ന് പണം സ്വീകരിക്കാനുള്ള തീരുമാനമെടുത്തതെന്നും അവർ അതിൽ അവകാശപ്പെടുന്നുണ്ട്.

2006-ൽ ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നതിൻ്റെ വ്യക്തമായ വിശദാംശങ്ങൾ ഡാനിയൽസ് കോടതിയിൽ മൊഴിയായി നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ട്രംപിൻ്റെ നിലപാട്.

Stormy Daniels wore a bullet proof vest until she reached the court

More Stories from this section

family-dental
witywide