
ഹിമാചൽ പ്രദേശിലെ കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നളയിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ വെള്ളിയാഴ്ച സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പൊലീസ് രക്ഷപ്പെടുത്തി.
സോളാങ് നളയിൽ ആയിരത്തോളം വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി കുളു പൊലീസ് അറിയിച്ചു.
അതേസമയം, കനത്ത മഞ്ഞുവീഴ്ചയും തണുത്ത കാറ്റും ഹിമാചൽ പ്രദേശിനെ പിടികൂടുന്നത് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു.ഡിസംബർ 27, 28 തീയതികളിൽ സംസ്ഥാനത്ത് മഞ്ഞുവീഴ്ചയ്ക്കും തണുത്ത കാറ്റിനും സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ലാഹൗൾ-സ്പിറ്റി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
Stranded tourists In Himachal’s Kullu Rescued